മാറാട് പ്രശ്നം ധാരണയായി: ചര്‍ച്ച തുടരുന്നു
തിരുവനന്തപുരം: മാറാട് പ്രശ്നം പരിഹരിയ്ക്കുന്നതിന് മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഔദ്യോഗിക വസതിയില്‍ ഒക്ടോബര്‍ നാല് ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ ഏകദേശ ധാരണയായി.
എന്നാല്‍ തീരുമാനം ഞായറാഴ്ചയേ ഉണ്ടാവൂ. ഇതിനായി ായറാഴ്ച രാവിലെയും നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്. പ്രധാനപ്പെട്ട എല്ലാ പ്രശ്നങ്ങളിലും ധാരണയായതായാണ് അറിയുന്നത്. സി ബി ഐ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഇവയുടെ വിശദാംശങ്ങള്‍ തീരുമാനിയ്ക്കാനായിട്ടുല്ല. പുനരധിവാസം, മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം എന്നിവയുടെ അവസാന തീരുമാനങ്ങളും എടുക്കേണ്ടതുണ്ട്.
ഞായറാഴ്ച അവസാന വട്ട ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം ഉച്ചയോടെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നേതാക്കളുമായി കൂടിയാലോചിക്കേണ്ടതുണ്ടെന്നാണ് മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഹിന്ദു ഐക്യവേദി കണ്‍വീനര്‍ കുമ്മനം രാജശേഖരനും പറഞ്ഞത്.
നേരത്തെ കോഴിക്കോട് നടന്ന ചര്‍ച്ചയുടെ വിശകലനങ്ങളാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നത്. ഞായറാഴ്ചയോടെ പ്രശ്നത്തില്‍ തീര്‍പ്പുണ്ടാകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications