മുരളി തങ്ങളെക്കണ്ടു, പട്ടേലിനേയും
തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ മലപ്പുറത്തെത്തി മുസ്ലിം ലീഗ് നേതാവ് പാണക്കാട് ശിഹാബ് അലി തങ്ങളെ കണ്ടു. പിന്നീട് ദില്ലിയ്ക്ക് പോയ മുരളി ഒക്ടോബര്‍ നാല് രാത്രി തന്നെ കേരളത്തിന്റെ ചുമതലയുള്ള എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനേയും കണ്ടു.
നേതൃമാറ്റത്തിന്റെ ആവശ്യകത രണ്ട് നേതാക്കളെയും ധരിപ്പിച്ചിട്ടുണ്ടെന്നാണ് മുരളിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഒരുമണിയ്ക്കൂറോളം നീണ്ട ചര്‍ച്ചയായിരുന്നു മലപ്പുറത്ത് തങ്ങള്‍ വിശ്രമിയ്ക്കുന്ന സ്വകാര്യ അതിഥിമന്ദിരത്തില്‍ നടന്നത്. ചര്‍ച്ച കഴിഞ്ഞ് പുറത്ത് വന്ന മുരളി ചര്‍ച്ചയെക്കുറിച്ച് കൂടുതല്‍ ഒന്നും പറഞ്ഞില്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തു എന്നായിരുന്നു മുരളിയുടെ പ്രതികരണം.
അഹമ്മദ് പട്ടേല്‍ മുരളിയെ ദില്ലിയിലേയ്ക്ക് വിളിച്ചിരുന്നു. ദില്ലിയിലേയ്ക്കുള്ള യാത്രയ്ക്ക് മുമ്പായാണ് മുരളി മലപ്പുറത്തെത്തി തങ്ങളെ കണ്ടത്.












Click it and Unblock the Notifications