കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫണീഷിനും ഇന്‍ഫോസിസിനും എതിരെ വീണ്ടും ലൈംഗിക പീഡന കേസ്

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്‍ഫോസിസും മുന്‍ ഡയറക്ടര്‍മാരില്‍ ഒരാളായ ഫണീഷ്മൂര്‍ത്തിയും വീണ്ടും ലൈംഗികാപവാദക്കുരുക്കില്‍. ഫണീഷ് മൂര്‍ത്തിയ്ക്കെതിരെ റേക്ക മാക്സിമോവിച്ച് എന്ന റഷ്യക്കാരി നല്കിയ ലൈംഗികാപവാദക്കേസില്‍ നഷ്ടപരിഹാരം നല്കി ഇന്‍ഫോസിസ് തലയൂരിയിട്ട് അധികനാളായില്ല, അതിന് മുമ്പേ വീണ്ടുമൊരു വിവാദം കൂടി തലപൊക്കുന്നു.

ഇന്‍ഫോസിസിന്റെ യുഎസ് ഓഫീസില്‍ മുമ്പ് ജോലിചെയ്തിരുന്ന ഒരു വനിതാ ജീവനക്കാരിയാണ് ഫണീഷ് മൂര്‍ത്തിയ്ക്കും ഇന്‍ഫോസിസിനും എതിരെ വീണ്ടും ലൈംഗികപീഢനം ആരോപിച്ച് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ജെന്നിഫര്‍ ഗ്രിഫിത്ത് എന്ന പേരുളള സ്ത്രീ കാലിഫോര്‍ണിയയിലെ ഉന്നതകോടതിയിലാണ് കേസ് നല്കിയിരിക്കുന്നത്.

ഇന്‍ഫോസിസില്‍ ജീവനക്കാരിയായിരിക്കുമ്പോള്‍ ഫണീഷ് മൂര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ചാണ് ഗ്രിഫിത്ത് കേസ് നല്കിയിരിക്കുന്നതെന്ന് ഒരു വാര്‍ത്താക്കുറിപ്പില്‍ ഇന്‍ഫോസിസ് പറയുന്നു. ഈ കേസ് ഇന്‍ഫോസിസ് പഠിച്ചുവരികയാണെന്നും വാര്‍ത്താക്കുറിപ്പ് വിശദീകരിയ്ക്കുന്നു.

എന്നാല്‍ ഈ പരാതി കമ്പനിയുടെ സാമ്പത്തികനിലയെയോ പ്രവര്‍ത്തനത്തെയോ യാതൊരുവിധത്തിലും ബാധിയ്ക്കില്ലെന്നാണ് ഇപ്പോഴത്തെ നിലയില്‍ കമ്പനി വിശ്വസിയ്ക്കുന്നതെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു.

എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്ന് ഫണീഷ് മൂര്‍ത്തി പറഞ്ഞതായി ഐ ഗേറ്റ് ഗ്ലോബല്‍ സൊലൂഷന്‍സ് ചെയര്‍മാന്‍ സുനില്‍ വാധ്വാനി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഐ ഗേറ്റ് ഗ്ലോബല്‍ സൊലൂഷന്‍സിന് മുഖ്യനിക്ഷേപമുള്ള ക്വിന്റന്റ് സര്‍വീസസ് എന്ന കമ്പനിയില്‍ സിഇഒ ആയി ജോലി ചെയ്യുകയാണ് ഫണീഷ് മൂര്‍ത്തി ഇപ്പോള്‍.

വാര്‍ത്തയെ മുതലെടുത്ത് നേട്ടങ്ങളുണ്ടാക്കാനുള്ള ശ്രമത്തിന് തെളിവാണ് ഈ കേസെന്നും ഫണീഷ് മൂര്‍ത്തി പറഞ്ഞതായി ഐ ഗേറ്റ് ഗ്ലോബല്‍ സൊലൂഷന്‍സ് പുറത്തിറക്കിയ പ്രസ്തവനയില്‍ പറയുന്നു.

റഷ്യക്കാരിയായ ഇന്‍ഫോസിസ് ജീവനക്കാരി റേക്ക മാക്സിമോവിച്ച് നല്കിയ ലൈംഗികാപവാദക്കേസ് കോടതിയ്ക്ക് പുറത്ത് കഴിഞ്ഞ 2003 ഏപ്രിലിലാണ് ഒത്തുതീര്‍ത്തത്. ഇതിന് റേക്ക മാക്സിമോവിച്ചിന് 14.40 കോടി രൂപയാണ് ഇന്‍ഫോസിസ് നല്കിയത്. റേക്ക മാക്സിമോവിച്ച് ലൈംകിഗാപവാദക്കേസ് ഉയര്‍ത്തിയ ഉടനെ ഫണീഷ് മൂര്‍ത്തി ഇന്‍ഫോസിസില്‍ നിന്ന് രാജിവച്ചിരുന്നു. അധികം വൈകാതെ ജെന്നിഫര്‍ ഗ്രിഫിത്തും ഇന്‍ഫോസിസ് വിട്ടിരുന്നതായും ഐ ഗേറ്റ് ഗ്ലോബല്‍ സൊലൂഷന്‍സിന്റെ പ്രസ്താവനയില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X