സാമ്പത്തികസംവരണം എതിര്‍ക്കും: വെള്ളാപ്പള്ളി
തിരുവനന്തപുരം: സാമ്പത്തികസംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ശക്തിയായി എതിര്‍ക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍.
മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് സംവരണം നല്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കം നിലവിലുള്ള സംവരണ വ്യവസ്ഥകളെ അട്ടിമറിയ്ക്കും. സാമൂഹികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഉദ്ദേശിച്ചുള്ളതാണ് ഇപ്പോഴത്തെ സംവരണരീതി.- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഇപ്പോഴത്തെ സംവരണതത്വം നിലനിര്‍ത്താന്‍ ക്രീമിലേയര്‍ എന്ന നിര്‍ദേശത്തെ ഇല്ലാതാക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications