സര്‍ക്കാര്‍ ഭീഷണിയ്ക്ക് വഴങ്ങി: വിഎസ്
തിരുവനന്തപുരം: മാറാട് പ്രശ്നത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതുവഴി സര്‍ക്കാര്‍ ബിജെപിയുടെ ഭീഷണിയ്ക്ക് വഴങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ദേശീയസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് പ്രതികരിയ്ക്കുകയായിരുന്നു. വാസ്തവത്തില്‍ ഇക്കാര്യത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂവെന്നും വിഎസ് പറഞ്ഞു.
എന്തായാലും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതുവഴി സര്‍ക്കാര്‍ ഒരു വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയിരിക്കുകയാണ്. ഇത് ജനരോഷത്തിന് ഇടയാക്കും.- വിഎസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications