സംസ്ഥാന തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ദില്ലി: ദില്ലി ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.
ദില്ലി, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ 2003 ഡിസംബര്‍ ഒന്നിനും മിസോറാമില്‍ നവംബര്‍ 20നുമാണ് പൊതു തിരഞ്ഞെടുപ്പ്.
മിസോറാമില്‍ ഡിസംബര്‍ രണ്ടിനും മറ്റ് സംസ്ഥാനങ്ങളില്‍ ഡിസംബര്‍ നാലിനും വോട്ടെണ്ണല്‍ നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജെ. എം. ലിംഗ്ദൊ പറഞ്ഞു. മിസോറാം തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഒക്ടോബര്‍ 27 നും മറ്റ് നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം നവംബര്‍ ഏഴിനും പുറപ്പെടുവിയ്ക്കും.
ഈ സംസ്ഥാനങ്ങള്‍ക്കൊപ്പം ബീഹാറിലെ സിതാമാര്‍വി, സത്വ, ബാരാഛാപ്തി എന്നീ സീറ്റുകളിലും ഉത്തര്‍ പ്രദേശിലെ മാഹ്സി, ഹരോര എന്നീ സീറ്റുകളിലും നവംബര്‍ 20 ന് ഉപതിരഞ്ഞെടുപ്പ് നടക്കും.












Click it and Unblock the Notifications