കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ യെ ചെറുക്കാന്‍ എ യും യോഗം ചേരുന്നു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനായി ഐ വിഭാഗം നടത്തുന്ന നീക്കങ്ങളെ ചെറുക്കാന്‍ എ വിഭാഗവും മേഖലാ യോഗങ്ങള്‍ സംഘടിപ്പിയ്ക്കുന്നു.

ഇതിന്റെ മുന്നോടിയായി കോഴിക്കോട്ട് ഒക്ടോബര്‍ അഞ്ചിന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്ത്വത്തില്‍ യോഗം നടന്നു. ആറ് വടക്കന്‍ ജില്ലകളിലെ എ വിഭാഗം നേതാക്കന്മാരാണ് ഇവിടെ നടന്ന യോഗത്തില്‍ പങ്കെടുത്തത്. ഐ വിഭാഗം നടത്തുന്ന ആശയ ആക്രമണങ്ങള്‍ക്കെതിരെ അണികളെ സജ്ജമാക്കുകയാണ് യോഗങ്ങളുടെ ലക്ഷ്യം.

കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ള എ ഗ്രൂപ്പ് ജില്ലാ നേതാക്കളുടെ രഹസ്യയോഗമാണ് കോഴിക്കോട്ട് നടന്നത്.

ജില്ലാതലങ്ങളില്‍ മൂന്നും നാലും ഗ്രൂപ്പിനെ സഹകരിപ്പിച്ചുകൊണ്ട് സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും തീരുമാനിച്ച.ു കരുണാകരപക്ഷത്തുള്ള ഒട്ടേറെ പ്രവര്‍ത്തകരും നേതാക്കളും കമ്യൂണിസ്റ് കൂട്ടുകെട്ട് ആഗ്രഹിക്കാത്തവരാണെന്നും ഇവരെ അനുനയിപ്പിച്ച് എ പക്ഷത്തേക്ക് കൊണ്ടുവരണമെന്നും ഉമ്മന്‍ചാണ്ടി യോഗത്തില്‍ പറഞ്ഞു. ഐ ഗ്രൂപ്പ് വിട്ടുവരുന്നവരെ പൂര്‍ണമായും സംരക്ഷിക്കുമെന്ന ഉറപ്പ് നല്‍കി പരമാവധിപേരെ കൂടെനിര്‍ത്താനാണ് യോഗതീരുമാനം.

ഐ വിഭാഗം മറ്റൊരു പാര്‍ട്ടി ഉണ്ടാക്കുന്നെങ്കില്‍ അതിലേയ്ക്ക് അണികളുടെ ഒഴുക്ക് തടയുകയാണ് ഈ യോഗങ്ങളുടെ മുഖ്യ അജണ്ട.

കോണ്‍ഗ്രസില്‍ ലയിച്ചശേഷം ഒരു ഗ്രൂപ്പിന്റെയും ഭാഗമാവാതെ നിന്ന മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണകൃഷ്ണന്റെ അനുയായികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഗ്രൂപ്പുമായി സഹകരിക്കാമെന്ന ഉണ്ണികൃഷ്ണന്റെ സന്ദേശം യോഗത്തില്‍ വായിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X