അമൃതാനന്ദമയി കെനിയയിലേക്ക്
തിരുവനന്തപുരം: അമ്പതാം ജന്മദിനാഘോഷങ്ങള്‍ സമാപിച്ചതോടെ മാതാ അമൃതാനന്ദമയി അടുത്ത വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നു.
യൂറോപ്പിലും വടക്കന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളിലുമായി ഒരു മാസത്തെ പര്യടനമാണ് അമൃതാനന്ദമയി നടത്തുക. കെനിയയിലെ നയ്റോബിയില്‍ ഒക്ടോബര്‍ 23,24 തിയതികളില്‍ സന്ദര്‍ശനം നടത്തും.
ഒക്ടോബര്‍ 23ന് നടക്കുന്ന ചടങ്ങില്‍ 2003ലെ സമാധാനത്തിനുള്ള ഗാന്ധി-കിംഗ് പുരസ്കാരം അമൃതാനന്ദമയി കെനിയയുടെ പ്രസിഡന്റ് മാവായ് കെബാക്കിയ്ക്ക് നല്കും. ഒക്ടോബര്‍ 24ന് നയ്റോബിയില്‍ നടക്കുന്ന അന്താരാഷ്ട്ര യുവജനസമ്മേളനത്തില്‍ അമൃതാനന്ദമയി സംസാരിയ്ക്കും.
ഡിസംബര്‍ ആദ്യ ആഴ്ച മാതാ അമൃതാനന്ദമയി മടങ്ങിയെത്തും.












Click it and Unblock the Notifications