മാറാട്: സര്‍ക്കാരിന് ആശ്വാസമായി
തിരുവനന്തപുരം: മാറാട് പ്രശ്നം ഒത്തുതീര്‍ന്നതോടെ ആന്റണി സര്‍ക്കാരിന് വലിയൊരു ഭാരം ഒഴിഞ്ഞുപോയതിന്റെ ആശ്വാസം. ആന്റണി സര്‍ക്കാരിന്റെ ആയുസ്സിനെ വെല്ലുവിളിയ്ക്കുന്ന തരത്തില്‍ ഐ ഗ്രൂപ്പും എല്‍ഡിഎഫും മാറാടിനെ ഉപയോഗിക്കാന്‍ ശ്രമിയ്ക്കുന്നതിനിടയിലാണ് മുസ്ലിംലീഗിന്റെ സഹായത്തോടെ ആന്റണി മാറാട് പ്രശ്നം രമ്യമായി പരിഹരിച്ചത്.
ഇക്കാര്യത്തില്‍ ലീഗിന് മുഖം നഷ്ടപ്പെടുത്തുന്ന തരത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നെങ്കിലും സര്‍ക്കാരിനെ വീഴ്ത്താന്‍ കരുണാകരനോടൊപ്പമില്ലെന്ന സന്ദേശമാണ് ലീഗ് നല്‍കിയത്. എറണാകുളത്തെ മുസ്ലിം സമുദായത്തിന്റെ രോഷപ്രകടനം ലീഗ് നേതൃത്വത്തിന്റെ കണ്ണുതുറപ്പിച്ചു എന്നും പറയാം. ഇനിയും മാറാട് പുനരധിവാസം വൈകിച്ചാല്‍ തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുമെന്ന് ലീഗ് നേതൃത്വത്തിന് ബോധ്യപ്പെട്ടെന്ന് തോന്നുന്നു.
മാറാട് പ്രശ്നത്തിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടിയെ ദുര്‍ബലനാക്കാനുള്ള ഒരു നീക്കം ലീഗിനുള്ളില്‍ നടന്നിരുന്നു. പ്രത്യേകിച്ചും കരുണാകരനോടടുപ്പമുള്ള ഇ. അഹമ്മദും കൂട്ടരുമായിരുന്നു ഈ നീക്കത്തിന് പിന്നില്‍. മാറാട് പ്രശ്നം പരിഹരിയ്ക്കാതിരുന്നാല് കരുണാകരചേരിയിലേക്ക് ലീഗിനെ കൊണ്ടുപോകാനായിരുന്നു ഇവരുടെ ശ്രമം.
മാറാട് സമാധാനചര്‍ച്ച നടന്നുകൊണ്ടിരിയ്ക്കെ ഉണ്ടായ ഇടതുമുന്നണിയുടെ പ്രസ്താവനയാണ് കരുണാകരന്റെ സ്വപ്നങ്ങള്‍ തകര്‍ത്തത്. ലീഗിനെ കൂട്ടിക്കൊണ്ടുള്ള ഒരു ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ കരുണാകരന് പിന്തുണ നല്‍കില്ലെന്നായിരുന്നു ഇടതുമുന്നണിയുടെ പ്രസ്താവന. ഇതാണ് എന്തു വിട്ടുവീഴ്ചചെയ്തായാലും മാറാട് പ്രശ്നം ഒത്തുതീര്‍പ്പാക്കാനും ആന്റണി സര്‍ക്കാരിനെ സംരക്ഷിയ്ക്കാനും ലീഗിനെ പ്രേരിപ്പിച്ച ഘടകം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications