സര്‍ക്കാരിനെ ചിലര്‍ അട്ടിമറിയ്ക്കുന്നു: ആന്റണി
തിരുവനന്തപുരം: ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ശ്രമിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി ആന്റണി.
ഒക്ടോബര്‍ ആറ് തിങ്കളാഴ്ച തിരുവനന്തപുരത്ത് കളക്ടര്‍മാരുടെയും മറ്റ് ഉന്നതോദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ ജനങ്ങളില്‍ നിന്ന് അകറ്റാന്‍ ശ്രമിയ്ക്കുകയാണ്. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഇവര്‍ അട്ടിമറിയ്ക്കുന്നു. - ആന്റണി ആരോപിച്ചു.
ഏറെ കാലതാമസം വരുത്തിയാണ് പല തീരുമാനങ്ങളും നടപ്പാക്കുന്നത്. ഇനി ഇത് സംഭവിയ്ക്കാന്‍ അനുവദിയ്ക്കില്ല. കളക്ടര്‍മാരും ഉദ്യോഗസ്ഥരും ജനങ്ങളോട് നൂറ് ശതമാനം കൂറ് പുലര്‍ത്തണമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications