ഉമ്മന്‍ചാണ്ടി തങ്ങളെ കണ്ടു
മലപ്പുറം: ഐ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്കെതിരെ മുസ്ലിംലീഗിന്റെ പിന്തുണ കൂടുതലായി ഉറപ്പിയ്ക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പാണക്കാട് ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
മലപ്പുറത്തെ സ്വകാര്യഗസ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മാറാട് പ്രശ്നം സമാധാനപരമായി ഒത്തുതീര്‍ന്നതില്‍ തങ്ങള്‍ സന്തുഷ്ടി പ്രകടിപ്പിച്ചെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരെ അറിയിച്ചു.
എ.കെ. ആന്റണിയ്ക്കാണ് ഇപ്പോഴും ഭൂരിപക്ഷമെന്നും നേതൃമാറ്റം ആവശ്യപ്പെടുന്നവര്‍ അവരുടെ ഭൂരിപക്ഷം തെളിയിക്കട്ടെ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മാര്‍ക്സിസ്റ് പാളയത്തില്‍ കോണ്‍ഗ്രസിനെ കെട്ടാനുള്ള ചിലരുടെ ശ്രമം കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ വിജയത്തില്‍ സിപിഎമ്മിന് ആഹ്ലാദിക്കാന്‍ വകയില്ല. ഒരു ഭാഗത്ത് വര്‍ഗ്ഗീയത ഇളക്കിവിടുകയും മറുഭാഗത്ത് സോണിയയ്ക്കെതിരെ വികാരം ആളിക്കത്തിച്ച് ബിജെപി വോട്ടുകള്‍ വാങ്ങിയുമാണ് അവര്‍ വിജയിച്ചത്. - ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications