കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് സെക്രട്ടേറിയറ്റ് തീരുമാനം പ്രധാനം

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ഒക്ടോബര്‍ എഴ് ചൊവാഴ്ച നടക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണം ഏറെ പ്രാധാന്യം ഉണ്ടായിരിയ്ക്കുകയാണ്.

കോണ്‍ഗ്രസില്‍ നടക്കുന്ന എ - ഐ ചേരിപ്പോര് ഐക്യജനാധിപത്യ മുന്നണിയെ ബാധിയ്ക്കുമെന്ന നിലയിലായിരിയ്ക്കുന്നതായി ലീഗ് കരുതുന്നു. ഇത് കാരണം കോണ്‍ഗ്രസ് നേതൃത്ത്വത്തിന് ഒരു താക്കീത് നല്‍കാന്‍ പോലും ഈ യോഗം തയ്യാറായേയ്ക്കും. ഒക്ടോബര്‍ എഴ് ചൊവാഴ്ച രാവിലെ പതിനൊന്ന് മണിയ്ക്കാണ് സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. പാണക്കാട്ട് ശിഹാബ് തങ്ങളുടെ വീട്ടിലാണ് യോഗം.

ലീഗിനെ അസ്വസ്ഥരാക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ കഴിഞ്ഞ കുറച്ച് കാലത്തിനിടയ്ക്ക് നടന്നുകഴിഞ്ഞു. ഇതൊക്കെ ചര്‍ച്ചാ വിഷയമാവും.

മാറാട് പ്രശ്നത്തെക്കുറിച്ച് സി ബി ഐ അന്വേഷണം വേണ്ടെന്ന ലീഗിന്റെ നിരന്തരമുള്ള വാദത്തെ അമര്‍ത്തിക്കൊണ്ടാണ് ആന്റണി ഇപ്പോള്‍ സി ബി ഐ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. ഇത് ലീഗിന്റെ ചില പ്രവര്‍ത്തകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിയ്ക്കുന്നത്.

ഒക്ടോബര്‍ നാലാം തീയതി നടക്കേണ്ടതായിരുന്നു മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് യോഗം. എന്നാല്‍ അഹമ്മദിന് അസുഖമായതുകൊണ്ടാണ് ഇത് മാറ്റി വച്ചതെന്നായിരുന്നു മുസ്ലിം ലീഗ് വ്യക്തമാക്കിയത്. എന്നാല്‍ മാറാട് പ്രശ്നത്തില്‍ എന്തായിരിയ്ക്കും അവസാന തീരുമാനം എന്ന് കാണാനായിരുന്നു ഈ നീട്ടിവയ്ക്കല്‍ എന്നാണ് കരുതുന്നത്.

ലീഗിനെ ഐ വിഭാഗത്തോടൊപ്പം നിറുത്താനായി മുരളിയും കരുണാകരനും കിണഞ്ഞ് പരിശ്രമിയ്ക്കുന്നുണ്ട്. ഇതും സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയമായേയ്ക്കും. കരുണാകര വിഭാഗം പ്രേരണയുമായി നില്‍ക്കുന്നുണ്ടെങ്കിലും ഇതുവരേയും അതിന് ലീഗ് സമ്മതം മൂളിയിട്ടില്ല. എന്നാല്‍ ഇത് ലീഗിന്റെ പതിവ് തന്ത്രമാണെന്ന് വേണമെങ്കില്‍ കരുതാവുന്നതേയുള്ളു. ഇരു പക്ഷത്തേയ്ക്കും ചാഞ്ചാടി നിന്ന് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുക എന്നത് ഏത് ഘടക കക്ഷികളേയും പോലെ ലീഗിന്റേയും തന്ത്രമാണ്. അതുകൊണ്ട് ലീഗ് ഉറപ്പായും ആന്റണിയോടൊപ്പം നില്‍ക്കുമെന്ന് ആര്‍ക്കും പറയാനാവില്ല.

തങ്ങളെ കാണാനായി എത്തിയ മുരളി ഐ ഗ്രൂപ്പിനോടൊപ്പം നിന്നാല്‍ ഉപ മുഖ്യമന്ത്രി സ്ഥാനം വരെ വാഗ്ദാനം ചെയ്തതായാണ് കേള്‍വി. എന്ത് നല്‍കിയാലും കരുണാകര വിഭാഗത്തിനോട് ഒപ്പം ഒരു കാരണവശാലും പോകരുതെന്ന് ശഠിയ്ക്കുന്ന ഒരു വിഭാഗം ലീഗിലുണ്ട്. ആന്റണിയുടെ ന്യൂന പക്ഷ വിരുദ്ധ പ്രസ്താവനയും മാറാട് കൈകാര്യം ചെയ്ത രീതിയും കണക്കിലെടുത്ത് ചുട്ട മറുപടി നല്‍കണമെന്ന് വാദിയ്ക്കുന്നവരും ലീഗിലുണ്ട്. ഈ രണ്ട് അഭിപ്രായക്കാരുടേയും ഒരു ചേരി തിരിവ് ചൊവാഴ്ച നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രതീക്ഷിയ്ക്കാം.

കരുണാകരനോട് യോജിയ്ക്കുന്നതില്‍ നിന്ന് ലീഗിനെ പിന്നോട്ട് വലിയ്ക്കുന്നത് കരുണാകരന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി വയ്ക്കുന്ന ബന്ധമാണ്. ഇതിനോട് പല ലീഗ് അംഗങ്ങള്‍ക്കും യോജിയ്ക്കാനാവുന്നില്ല. ഈ വിഷയങ്ങളില്‍ ലീഗ് സെക്രട്ടറേയിയേറ്റ് തീരുമാനം എടുത്തേയ്ക്കും. പക്ഷേ ആ തീരുമാനം ഉടനേ തന്നെ പരസ്യമാക്കാന്‍ സാദ്ധ്യതയില്ല. വീണ്ടും കോണ്‍ഗ്രസ് പക്ഷത്ത് എന്താണ് സംഭവിയ്ക്കുന്നതെന്ന് കാത്തിരിയ്ക്കാനായിരിയ്ക്കും ലീഗ് തീരുമാനിയ്ക്കുക.

ഇതുവരെ കോണ്‍ഗ്രസ് ഹൈകമാണ്ട് കരുണാകര പക്ഷത്തോട് ഒട്ടും സൗഹൃദം കാണിച്ചിട്ടില്ല. അതും കരുണാകരനോട് യോജിയ്ക്കുന്നതില്‍ നിന്ന് ലീഗിനെ അകറ്റുന്നുണ്ട്. അതുകൊണ്ട് തങ്ങളുടെ തീരുമാനങ്ങള്‍ കോണ്‍ഗ്രസ് ഹൈകമാണ്ടിന്റെ തീരുമാനം കൂടി കണ്ടിട്ട് മതി എന്നതാവും യോഗത്തിന്റെ തീരുമാനം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X