മാറാട്: ആന്റണിയ്ക്ക് എന്‍ ഡി എഫിന്റെ വിമര്‍ശനം
കോഴിക്കോട്: സി ബി ഐ അന്വേഷണം നടത്താമെന്ന ഉറപ്പിന്മേല്‍ മാറാട് പ്രശ്നം ഒത്തുതീര്‍പ്പാക്കിയതില്‍ നാഷണല്‍ ഡമോക്രാറ്റിക്ക് ഫ്രണ്ട് (എന്‍ ഡി എഫ്) മുഖ്യമന്ത്രി ആന്റണിയെ വിമര്‍സിച്ചു. എന്‍ ഡി എഫ് അദ്ധ്യക്ഷന്‍ എ. സെയ്ദാണ് മുഖ്യമന്ത്രിയുടെ ഈ നടപടിയെ വിമര്‍ശിച്ചത്.
ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിയ്ക്കാമെന്നാണ് ആന്റണി സമ്മതിച്ചിരിയ്ക്കുന്നത്. ഇതുവഴി ആന്റണി ആര്‍ എസ് എസിനെ പ്രീണിപ്പിയ്ക്കുകയാണ് ചെയ്യുന്നത്.
കൂട്ടക്കൊലയ്ക്കിടയില്‍ മരിച്ച ഏക മുസ്ലിമായ അസ്ഗറിന്റെ ബന്ധുക്കള്‍ക്ക് പണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് ആന്റണിയുടെ വിഭാഗീയതയുടെ തെളിവാണ്.












Click it and Unblock the Notifications