മാറാട് പുനരധിവാസം 8 മുതല്‍
കോഴിക്കോട്: മാറാട് നിന്നും ഒഴിഞ്ഞുപോയ മുസ്ലിം കുടുംബങ്ങളുടെ പുനരധിവാസം ഒക്ടോബര്‍ എട്ട് ബുധനാഴ്ച മുതല്‍ ആരംഭിയ്ക്കുമെന്ന് ആര്‍ഡിഒ പി. ബാലന്‍ അറിയിച്ചു.
അരയസമാജത്തിന്റെ യോഗം മാറാട് ഉടനെ നടക്കും. അരയസമാജം സ്ത്രീകളുടെ യോഗവും വിളിച്ചുചേര്‍ക്കുന്നുണ്ട്. അത് കഴിഞ്ഞയുടന്‍ പുനരധിവാസം തുടങ്ങും. പുനരധിവാസത്തിന് മാറാട് സമാധാനസമിതിയുടെ സഹകരണവും തേടും. - ആര്‍ഡിഒ പറഞ്ഞു.
പുനരധിവാസത്തിന്റെ പശ്ചാത്തലത്തില്‍ മാറാട് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തൃശൂര്‍ കെഎപി ബറ്റാലിയനിലെ 90 അംഗങ്ങളുള്ള ഒരു കമ്പനി ഒക്ടോബര്‍ അഞ്ച് ഞായറാഴ്ച മാറാട്ടെത്തി ക്യാമ്പ ്ചെയ്യുന്നുണ്ട്. കണ്ണൂര്‍ കെഎപി ബറ്റാലിയനിലെ ഒരു കമ്പനി ഒക്ടോബര്‍ ആറ് തിങ്കളാഴ്ച മാറാട്ടെത്തി.
മാറാട് പുനരധിവാസം നടത്തേണ്ടതിന് മുമ്പ് ഈ തീരുമാനത്തിന് വഴങ്ങിയതുകൊണ്ട് മുസ്ലിംങ്ങള്‍ക്ക് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന് മാറാട്ടേയ്ക്ക് മടങ്ങി എത്തുന്നവരെ ധരിപ്പിയ്ക്കേണ്ടതുണ്ടെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനായി മുസ്ലിം ലീഗ് പ്രവര്‍ത്തിയ്ക്കും.












Click it and Unblock the Notifications