കൊച്ചിയില്‍ ബസ് സമരം
കൊച്ചി: മട്ടാഞ്ചേരി ബിഒറ്റി(നിര്‍മ്മിച്ച് പ്രവര്‍ത്തിച്ചശേഷം കൈമാറല്‍ പദ്ധതി) പാലത്തിലെ ടോള്‍ നിരക്ക് കൂട്ടിയതില്‍ പ്രതിഷേധിച്ച് പാലത്തിലൂടെയുള്ള സര്‍വീസ് സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും നിര്‍ത്തി.
ഇതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. ഇടപ്പഴഞ്ഞി, പള്ളുരുത്തി, ഫോര്‍ട്ടു കൊച്ചി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് കൂടുതലും വലഞ്ഞത്. ജോലി സ്ഥലത്തെത്താന്‍ രാവിലെ ഇറങ്ങുന്നവര്‍ വാഹനമില്ലാത്തതു കാരണം ദുരിതത്തിലായി.
ടോള്‍ നിരക്ക് തുടര്‍ച്ചയായി മൂന്നാം തവണയും കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് പാലത്തില്‍ കൂടിയുള്ള ഗതാഗതം നിര്‍ത്താന്‍ സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചത്. ഗാമണ്‍ ഇന്ത്യയാണ് ഈ പാലം നിര്‍മ്മിച്ചത്. മൂന്നു വര്‍ഷം മുന്‍പാണ് ഈ ബിഒറ്റി പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത്. മുമ്പ് രണ്ട് തവണ ടോള്‍ നിരക്ക് കൂട്ടിയിരുന്നു. അപ്പോഴും വാഹനങ്ങള്‍ പണിമുടക്കിയിരുന്നു.












Click it and Unblock the Notifications