മുരളി തങ്ങളെകണ്ടു
മലപ്പുറം: കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ മുസ്ലിംലീഗിന്റെ ആത്മീയ നേതാവ് പാണക്കാട് ശിഹാബ് തങ്ങളെ കണ്ടു. എറണാകുളം ഉപതിരഞ്ഞെടുപ്പും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഇരുവരുടെയും ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു.
മാറാടും മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളും ചര്‍ച്ചകളില്‍ കടന്നുവന്നതായി മുരളീധരന്‍ പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു. നേതൃമാറ്റ കാര്യത്തിലും സിപിഎം പിന്തുണയോടെ മന്ത്രിസഭയെ മറിച്ചിടാനുള്ള നീക്കത്തിലും ലീഗിന്റെ മനസ്സറിയാനായിരുന്നു മുരളിയുടെ ഈ സന്ദര്‍ശന ലക്ഷ്യമെന്നറിയുന്നു.
എന്നാല്‍ നേതൃമാറ്റം സംബന്ധിച്ച് അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം തങ്ങളില്‍ നിന്നുണ്ടായില്ല. മാറാട് പുനരധിവാസം എത്രയും വേഗം സമാധാനപൂര്‍ണ്ണമായി നടന്നുകാണുക എന്നതാണ് മുസ്ലിംലീഗിന്റെ പ്രധാനലക്ഷ്യമെന്ന് തങ്ങള്‍ മുരളിയെ അറിയിച്ചു. അതേ സമയം മാറാട് പുനരധിവാസം വൈകിയതിനെ തങ്ങള്‍ വിമര്‍ശിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications