മുരളി സോണിയാഗാന്ധിയെ കാണും
ദില്ലി: കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ ഒക്ടോബര്‍ ആറ് തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
നേതൃമാറ്റം സംബന്ധിച്ച പ്രശ്നം മുരളീധരന്‍ സോണിയാഗാന്ധിയെ അറിയിക്കും. മാറാട് ഒത്തുതീര്‍പ്പ് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും മുമ്പ് മുഖ്യമന്ത്രി എ.കെ. ആന്റണി തന്നെ അറിയിച്ചില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഇക്കാര്യവും സോണിയാഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
മുരളീധരന്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അച്ചടക്കസമിതി അധ്യക്ഷന്‍ എല്‍.പി. സാഹിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ മുരളീധരന്‍ സാഹിയെ അറിയിച്ചു. പിന്നീട് അച്ചടക്കസമിതി അംഗം ആര്‍.കെ. ധവാനുമായും മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.












Click it and Unblock the Notifications