കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി ദില്ലിയ്ക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഹൈകമാണ്ടിനെ ധരിപ്പിയ്ക്കാനും എ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ ധരിപ്പിയ്ക്കാനുമായി ഉമ്മന്‍ ചാണ്ടി ദില്ലിയ്ക്ക് പോകുന്നു.

കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരനെ ആസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യമായിരിയ്ക്കും ഉമ്മന്‍ ചാണ്ടി പ്രധാനമായും ദില്ലിയില്‍ ഉന്നയിയ്ക്കുക. കേരളത്തിലെ കോണ്‍ഗ്രസ് ഒരു പിളര്‍പ്പിലേയ്ക്ക് നീങ്ങുകയാണെന്നും അത് ഒഴിവാക്കാന്‍ മുരളിയെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റുന്നത് മാത്രമാണ് വഴിയെന്നുമായിരിയ്ക്കും ഉമ്മന്‍ ചാണ്ടി ദില്ലി കോണ്‍ഗ്രസ് വൃത്തങ്ങളെ ധരിപ്പിയ്ക്കുക.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിപ്പിയ്ക്കാനായി മന്ത്രിസഭാ പുനസംഘടനയ്ക്ക് ഇപ്പോള്‍ എ ഗ്രൂപ്പ് തയ്യാറാണ്. അതിന് കരുണാകരന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിയ്ക്കാമെന്നും എ ഗ്രൂപ്പ് ഇപ്പോള്‍ പറയുന്നുണ്ട്. നേരത്തേ മന്ത്രിസഭാ പുനസംഘട നടത്താനാവില്ലെന്നതായിരുന്നു എ വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ഇപ്പോള്‍ ആ നിലപാടില്‍ മാറ്റമുണ്ടായിരിയ്ക്കുകയാണ്. പക്ഷേ നേതൃമാറ്റം കഴിയില്ലെന്നാണ് എ വിഭാഗത്തിന്റെ നിലപാട്. കെ. പി. സി. സി. പ്രസിഡണ്ടിനെ മാറ്റിയാല്‍ പകരം കരുണാകരന്‍ നിര്‍ദ്ദേശിയ്ക്കുന്ന മറ്റൊരു ഐ വിഭാഗം നേതാവിനെ പ്രസിഡണ്ടാക്കാന്‍ പോലും എ വിഭാഗം ഇപ്പോള്‍ തയ്യാറായേയ്ക്കും.

അച്ചടക്ക നടപടിയ്ക്ക് പകരം കോണ്‍ഗ്രസിനെ ഒരുമിച്ച് നിറുത്താനുള്ള പദ്ധതികളായിരിയ്ക്കും ഉമ്മന്‍ ചാണ്ടി ഹൈകമാണ്ടിന്റെ മുന്നില്‍ നിരത്തുക. എന്നാല്‍ ഇതിനോടൊപ്പം തന്നെ ഐ വിഭാഗം പ്രതിപക്ഷത്ത് ചേര്‍ന്നതാണ് എറണാകുളത്ത് കോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണമെന്നും ഹൈകമാണ്ടിനെ ധരിപ്പിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X