ഫെഡറല്‍ സംവിധാനത്തിന് ഭീഷണി: പിണറായി
കൊച്ചി: മാറാട് പ്രശ്നത്തില്‍ സിബിഐ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.
ഒക്ടോബര്‍ ആറ് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് വാങ്ങിയതിന് പ്രത്യുപകാരം ചെയ്യുകയായിരുന്നു കോണ്‍ഗ്രസ്. - പിണറായി വിജയന്‍ പറഞ്ഞു.
മാറാട് സമാധാനഅന്തരീക്ഷം ഉണ്ടാകുന്നതിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. പക്ഷെ ഒരു വിഭാഗത്തെ മാത്രം തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ശരിയല്ല. അല്ലെങ്കില്‍ മാറാട് നിന്നും ഒഴിഞ്ഞുപോയവരെ അവിടെ തിരിച്ച് താമസിപ്പിയ്ക്കാന്‍ അഞ്ച് മാസം വേണോ? എന്താ അവിടെയുള്ളവര്‍ ഭസ്മാസുരന്മാരാണോ? സര്‍ക്കാര്‍ സംഘപരിവാറിനെ പ്രീണിപ്പിയ്ക്കാനാണ് മാറാട് ഒത്തുതീര്‍പ്പിലൂടെ ചെയ്തത്. - പിണറായി പറഞ്ഞു.
മുസ്ലിംലീഗ് രാഷ്ട്രീയസംഘടനയാണോ മതസംഘടനയാണോ എന്ന കാര്യം ഇനിയെങ്കിലും വ്യക്തമാക്കണം. മാറാട് ഒത്തുതീര്‍പ്പിലൂടെ കേവലം ഒരു മതസംഘടനയായി അധ:പതിയ്ക്കുകയായിരുന്നു ലീഗ്. - പിണറായി പറഞ്ഞു.












Click it and Unblock the Notifications