Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയയില്‍ ഇസ്രായേല്‍ ആക്രമണം

ജറുസലേം: സിറിയയിലെ ചില കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. സിറിയയിലെ പാലസ്തീന്‍ തീവ്രവാദി കേന്ദ്രങ്ങളിലാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രേല്‍ പറയുന്നത്.

വടക്കന്‍ ഇസ്രായേലിലെ നഗരമായ ഹൈഫയില്‍ പലസ്തീന്‍ വനിതാ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 19 ഇസ്രായേലികള്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായിട്ടാണ് ഇസ്രായേല്‍ സിറിയയില്‍ ഈ ആക്രമണം നടത്തിയത്.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇസ്രായേല്‍ സേന സിറിയയില്‍ ആക്രമണം നടത്തുന്നത്. ഹൈഫ സ്പോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പലസ്തീന്‍ സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ പരിശീലന ക്യാമ്പാണ് സിറിയയില്‍ ആക്രമിച്ചതെന്ന് ഇസ്രായേല്‍ സേന അറിയിച്ചു.

ഈ കേന്ദ്രം തീവ്രവാദി പരിശീലന കേന്ദ്രമാണെന്ന് കാണിയ്ക്കാനായി ഇസ്രായേല്‍ ചില വീഡോയൊ ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

ഐക്യ രാഷ്ട്ര സഭ യോഗം ചേരണം

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്ന് ഇസ്രായേല്‍ നടപടി ചര്‍ച്ചചെയ്യണമെന്ന് സിറിയ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നിയമത്തിന്റെ നമായ ലംഘനമാണ് ഇസ്രായേലിന്റെ ആക്രമണമെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ കോഫി അന്നനയച്ച സന്ദേശത്തില്‍ സിറിയന്‍ വിദേശകാര്യമന്ത്രി ഫാറൂഖ് അല്‍-ഷാര പറഞ്ഞു.

ഇസ്രായേലിലെ ഹൈഫയിലെ തിരക്കേറിയ ഒരു ബീച്ച് ഹോട്ടലിലാണ് ശനിയാഴ്ച ചാവേറാക്രമണം നടന്നത്. മരിച്ച 19 പേരില്‍ അഞ്ചുപേര്‍ ഒരേകുടുംബത്തിലെ അംഗങ്ങളാണ്. കൊച്ചു കുട്ടികളും സ്ത്രീകളും മരിച്ചവരില്‍ പെടുന്നു. 50 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.

സപ്തംബര്‍ ഒമ്പതിന് നടന്ന രണ്ട് ചാവേര്‍ ആക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടതിന് ശേഷം ഇസ്രായേലിനെതിരെ നടക്കുന്ന ആദ്യ പലസ്തീന്‍ ചാവേര്‍ ആക്രമണമാണ് ഹൈഫയിലേത്. അന്ന് നടന്ന ചാവേര്‍ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍, പലസ്തീന്‍ പ്രസിഡന്റ് യാസര്‍ അരാഫത്തിനെ നീക്കം ചെയ്യാന്‍ ഇസ്രായേല്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+