വാജ്പേയി ബാലിയില്‍
ബാലി: ആസിയാന്‍(എഎസ്ഇഎഎന്‍) സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി വാജ്പേയി ഇന്തോനേഷ്യയിലെ ബാലിയില്‍ എത്തി.
തീവ്രവാദം ചെറുക്കാനും സാമ്പത്തികബന്ധം മെച്ചപ്പെടുത്താനുമുള്ള കരാറില്‍ വാജ്പേയി ഒപ്പുവയ്ക്കും. ആസിയാന്‍ ഉച്ചകോടിയില്‍ ആണ് കരാര്‍ ഒപ്പിടുക. പ്രധാനമന്ത്രിയ്ക്ക് ബാലിയില്‍ ഊഷ്മളമായ വരവേല്പാണ് ലഭിച്ചത്.
വിദേശകാര്യമന്ത്രി യശ്വന്ത് സിന്‍ഹ, ദേശീയ സുരക്ഷാഉപദേഷ്ടാവ് ബ്രജേഷ് മിശ്ര എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ചൈനീസ് നേതാവ് വെന്‍ ജിയാബാവോ, ഇന്തോനേഷ്യന്‍ പ്രധാനമന്ത്രി മേഘാവതി സുകര്‍നോപുത്രി എന്നിവരുമായി വാജ്പേയി പ്രത്യേകം കൂടിക്കാഴ്ച നടത്തും.
ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ്, വിയറ്റ്നാം, കമ്പോഡിയ, മ്യാന്‍മര്‍, തായ്ലാന്റ്, ബ്രൂണേ, ലാവോസ് എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആസിയാന്‍.
തന്റെ പര്യടനത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഒക്ടോബര്‍ എട്ടിന് വാജ്പേയി ബാങ്കോക്കില്‍ എത്തും. ബാങ്കോക്കിലെ യാത്രയില്‍ കേന്ദ്രനിയമമന്ത്രി അരുണ്‍ജെയ്റ്റ്ലിയും പ്രധാനമന്ത്രിയെ അനുഗമിയ്ക്കും.












Click it and Unblock the Notifications