നക്സലുകള്‍ക്ക് എല്‍ടിടിഇ ബന്ധം: അദ്വാനി
ദില്ലി: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വധിയ്ക്കാന്‍ ശ്രമിച്ച പീപ്പിള്‍വാര്‍ ഗ്രൂപ്പിന് എല്‍ടിടിഇയുമായി ബന്ധമുണ്ടെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി.
ഒക്ടോബര്‍ ഏഴ് ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്വാനി. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന് വിവിധ തരം സ്ഫോടക വസ്തുക്കള്‍ ഉപയോഗിയ്ക്കാനുള്ള അറിവും സാങ്കേതികവിദ്യയും ലഭിച്ചത് എല്‍ടിടിഇയില്‍ നിന്നാണെന്നും അദ്വാനി ആരോപിച്ചു.
അതേ സമയം ചന്ദ്രബാബുനായിഡുവിനെ വധിയ്ക്കാന്‍ ശ്രമിച്ച തിരുപ്പതിയിലെ സ്ഫോടനവുമായി എല്‍ടിടിഇയ്ക്ക് ബന്ധമുണ്ടെന്ന് പറയാനാവില്ല. പക്ഷെ ഉഗ്രസ്ഫോടനം നടത്താനുള്ള സാങ്കേതികവിദ്യയും പരിശീലനവും പീപ്പിള്‍വാര്‍ ഗ്രൂപ്പ് നേടിയത് എല്‍ടിടിഇയുടെ കയ്യില്‍ നിന്നാണെന്നതില്‍ സംശയമില്ലെന്നും അദ്വാനി പറഞ്ഞു.












Click it and Unblock the Notifications