മായാവതിയ്ക്കെതിരെ എഫ്ഐആര്‍ നല്കി
ലഖ്നോ: താജ് അഴിമതിക്കേസില്‍ മുന്‍ യുപി മുഖ്യമന്ത്രി മായാവതിയ്ക്കെതിരെ സിബിഐ ഒക്ടോബര്‍ ഏഴ് ചൊവാഴ്ച എഫ്ഐആര്‍ നല്കി. മായാവതിയ്ക്ക് പുറമെ മറ്റ് ഏഴ് പേരെക്കൂടി എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ പരിസ്ഥിതി മന്ത്രി നസിമുദ്ദിന്‍ സിദ്ദിഖ്, മുന്‍ ചീഫ് സെക്രട്ടറി ഡി.എസ്. ബഗ്ഗ, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എല്‍. പുണിയ, മുന്‍ പരിസ്ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ. ശര്‍മ്മ, മുന്‍ പരിസ്ഥിതി സെക്രട്ടറി വി.കെ. ഗുപ്ത, മുന്‍ കേന്ദ്ര പരിസ്ഥിതി സെക്രട്ടറി കെ.സി. മിശ്ര, എന്‍പിസിസി ചെയര്‍മാന്‍ എന്‍.സി. ബാലി എന്നിവരാണ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് ഏഴ് പേര്‍.
സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് സിബിഐ പ്രത്യേക കോടതിയില്‍ എഫ്ഐആര്‍ നല്കിയിരിക്കുന്നത്. ജൂലായ് 16ന്റെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ താജ് അഴിമതിക്കേസില്‍ യുപി സര്‍ക്കാരിന് 17 കോടി അനുവദിച്ചതിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം നടന്നുവരികയാണ്.












Click it and Unblock the Notifications