സല്‍മാനെതിരെ കുറ്റപത്രം
മുംബൈ: അശ്രദ്ധ മൂലം മരണമുണ്ടാക്കുക എന്ന വകുപ്പുള്‍പ്പെടെ ഹിന്ദി നടന്‍ സല്‍മാന്‍ ഖാനെതിരെ പത്ത് ആരോപണങ്ങള്‍ അടങ്ങിയ കുറ്റപത്രം.
അശ്രദ്ധമായി കാറോടിച്ച് ഒരാളെ കൊല്ലുകയും നാല് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് മുംബൈ സിറ്റി മജിസ്ട്രേറ്റ് സല്‍മാനെതിരെ കുറ്റപത്രം നല്കിയത്.
ഇതു പ്രകാരം രണ്ടുവര്‍ഷം വരെ സല്‍മാന് തടവു ലഭിച്ചേയ്ക്കാം. അശ്രദ്ധ മൂലം മരണമുണ്ടാക്കുക (304-എ), അലക്ഷ്യമായി വാഹനം ഓടിയ്ക്കുക(279), പരിക്കേല്പിക്കുക(337), ഗുരുതരമായി പരിക്കേല്പിക്കുക(338) തുടങ്ങിയ ഐപിസി വകുപ്പുകള്‍ പ്രകാരമാണ് സല്‍മാനെതിരെ കുറ്റപത്രം നല്കിയിരിക്കുന്നത്.
കോടതിയില്‍ കുറ്റപത്രം വായിക്കുമ്പോള്‍ താന്‍ കുറ്റക്കാരനല്ലെന്ന് സല്‍മാന്‍ ഖാന്‍ കോടതിയെ അറിയിച്ചു.












Click it and Unblock the Notifications