Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗീസ്വധം: മുന്‍ ഡിജിപിക്ക് അറസ്റ്വാറന്റ്

കൊച്ചി: നക്സലൈറ്റ് നേതാവ് വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുന്‍ ഡിജിപി വിജയന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ത്രേട്ട്കോടതി അറസ്റ്വാറന്റ് അയയ്ക്കാന്‍ ഉത്തരവിട്ടു.

ഒക്ടോബര്‍ ആറ് തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ വിജയനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കോടതിനടപടി.

മറ്റു പ്രതികളായ മുന്‍ ഐജി ലക്ഷ്മണയും മുന്‍ കോണ്‍സ്റബിള്‍ രാമചന്ദ്രന്‍നായരും കോടതിയില്‍ ഹാജരായിരുന്നു.

1970ല്‍ തിരുനെല്ലിയില്‍വച്ച് വര്‍ഗീസിനെ തന്റെ മേലുദ്യോഗസ്ഥരായിരുന്ന മറ്റു പ്രതികളുടെ നിര്‍ദേശപ്രകാരം താന്‍ വെടിവച്ചു കൊലപ്പെടുത്തി എന്നാണ് രാമചന്ദ്രന്‍നായര്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവ്പ്രകാരം സിബിഐയാണ് കേസന്വേഷിച്ച് പ്രതികള്‍ക്ക് കുറ്റപത്രം നല്‍കിയത്. രാമചന്ദ്രന്‍നായര്‍ അന്ന് സിആര്‍പി കോണ്‍സ്റബിളായി തിരുനെല്ലിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. ലക്ഷ്മണ ഡിവൈഎസ്പിയും വിജയന്‍ കോഴിക്കോട് എസ്പിയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+