ലീഗ് സെക്രട്ടേറിയറ്റ് യോഗം തുടങ്ങി
തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഒക്ടോബര്‍ എഴ് ചൊവാഴ്ച പാണക്കാട്ട് ശിഹാബ് തങ്ങളുടെ വീട്ടില്‍ ആരംഭിച്ചു.
മുസ്ലിം ലീഗ് മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, നാലകത്ത് സൂപ്പി, ചെര്‍ക്കളം അബ്ദുള്ള എന്നിവരും മുസ്ലിംലീഗ് അഖിലേന്ത്യാ നേതാവ് ഇ. അഹമ്മദ്, പി.കെ.കെ. ബാവ എംഎല്‍എ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
ലീഗ് സെക്രട്ടേറിയറ്റിലെ 18 അംഗങ്ങളില്‍ അബ്ദുള്‍ സമദ് സമദാനി എംപി ഒഴികെ എല്ലാവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനഭരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ട് പാണക്കാട് ശിഹാബ് തങ്ങളാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ഭരണം ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ ജനങ്ങളില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന ആമുഖത്തോടെയാണ് പാണക്കാട് ശിഹാബ് തങ്ങള്‍ പ്രസംഗം ആരംഭിച്ചത്.
ദില്ലിയില്‍ മുരളീധരനും സോണിയാഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നശേഷമേ മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് യോഗം എന്തെങ്കിലും പ്രതികരണം അറിയിക്കൂ എന്നും കരുതുന്നു. എറണാകുളം ഉപതിരഞ്ഞെടുപ്പിലെ തോല്‍വി, ഇതിന് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ലീഗിനെതിരെ ഉന്നയിച്ച ആരോപണം, മാറാട് ഒത്തുതീര്‍പ്പ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവരും. ഈ യോഗത്തില്‍ കൂടുതല്‍ തുറന്ന ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications