സര്‍ക്കാരിന് ലീഗിന്റെ താക്കീത്
തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് ഭരണം ശരിയായി മുന്നോട്ടു പോകുന്നുണ്ടോ എന്ന കാര്യം വിലയിരുത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സര്‍ക്കാരിനോട് താക്കീത് ചെയ്തു.
ഒക്ടോബര്‍ എഴ് ചൊവാഴ്ച രാവിലെ തുടങ്ങിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാണക്കാട്ട് ശിഹാബ് തങ്ങളും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദും സംയുക്തമായാണ് യോഗതീരുമാനം അറിയിച്ചത്.
രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്നതനുസരിച്ച് ലീഗ് ഭാവി തീരുമാനം കൈക്കൊള്ളുമെന്നും ഇവര്‍ പറഞ്ഞു. ഇതിനെക്കുറിച്ചുള്ള വാര്‍ത്താലേഖകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറയാന്‍ തയ്യാറായില്ല.
പൊതുവെ സര്‍ക്കാരിനെതിരായ രൂക്ഷവിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നതെന്നറിയുന്നു. മാറാട് ഒത്തുതീര്‍പ്പിന്റെ പേരിലും വിമര്‍ശനമുയര്‍ന്നു.












Click it and Unblock the Notifications