Get Updates
Get notified of breaking news, exclusive insights, and must-see stories!

കപ്പക്കല്‍ ക്യാമ്പിലെ അഭയാര്‍ത്ഥികള്‍ മാറില്ലെന്ന്

കോഴിക്കോട്: കപ്പക്കല്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവര്‍ മാറാട്ടേയ്ക്ക് മടങ്ങി പോവില്ലെന്ന് വ്യക്തമാക്കി. എന്‍ ഡി എഫിന് സ്വാധീനമുള്ളതാണ് ഈ ക്യാമ്പ്. എന്‍ ഡി എഫ് പ്രവര്‍ത്തകരുടെ പ്രേരണ കാരണമാണ് ഇവര്‍ ഈ നിലപാട് സ്വീകരിയ്ക്കുന്നതെന്നാണ് കരുതുന്നത്.

അറസ്റിലായി ജയിലില്‍ കഴിയുന്ന തങ്ങളുടെ ബന്ധുക്കളെ പുറത്ത് വിടുകയും നഷ്ടപ്പെട്ട സാധനങ്ങല്‍ വാങ്ങി തരുകയും ചെയ്താല്‍ മാത്രമേ മാറാട്ടുള്ള സ്വന്തം വീടുകളിലേയ്ക്ക് മടങ്ങുകയുള്ളു എന്നാണ് ഇവര്‍ പറയുന്നത്.

പുനരധിവാസം നടത്താനായി ഈ ക്യാമ്പിലെത്തിയ ഡെപ്യൂട്ടി കളക്ടര്‍മാരോട് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങി നല്‍കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഇവര്‍ വഴങ്ങുന്നില്ല. ജയിലില്‍ കഴിയുന്ന ബന്ധുക്കളെ വിട്ടുകിട്ടണമെന്നാണ് ആവശ്യം.

ഇതിനിടെ പുനരധിവാസം നടത്തുന്നതിന്റെ മുന്നോടിയായി മാറാട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നടത്തുകയാണ്. തകരാറ് വന്ന വീടുകള്‍ നന്നാക്കുകയും പ്രദേശത്ത് ശുദ്ധ ജലം എത്തിയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. ജില്ലാ ഭരണകൂടമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+