പുനരധിവാസ വേളയില്‍ പ്രശ്നമുണ്ടാവുമെന്ന്
കോഴിക്കോട്: മാറാട്ടെ പുനരധിവാസ വേളയില്‍ പ്രശ്നങ്ങള്‍ ഉണ്ടായേയ്ക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനെ അറയിച്ചു. ഇതിനെ തുടര്‍ന്ന് മാറാട്ട് കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍.
മാറാട്ടെയും പരിസരപ്രദേശങ്ങളിലെയും പൊലീസ് കാവല്‍ പുരകളുടെ എണ്ണം കൂട്ടി. 14 കാവല്‍ പുരകള്‍ പുതുതായി തുടങ്ങി. ഇപ്പോള്‍ മാറാട്ട് 31 കാവല്‍ പുരകളുണ്ട്.
പുനരധിവാസം നടത്തുന്നരീതിയോട് എന്‍ ഡി എഫ് എന്ന മുസ്ലിം സംഘടനയ്ക്ക് എതിര്‍പ്പുള്ളതുകൊണ്ട് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് മാറാട്ട് ഒരുക്കുന്നത്. ഇതാണ് പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനത്തിന് കാരണവും.
നാല് കമ്പനി കെ.എ.പി ഉള്‍പ്പെടെ എണ്ണൂറോളം പോലീസുകാര്‍ ഒക്ടോബര്‍ ആറ് തിങ്കളാഴ്ച തന്നെ മാറാട് എത്തിയിട്ടുണ്ട്. കൂടുതല്‍ സേന ചൊവാഴ്ച വൈകുന്നേരത്തോടെ എത്തിച്ചേരും.
പുനരധിവാസ വേളയില്‍ എന്‍ ഡി എഫോ മറ്റ് ഏതെങ്കിലും സംഘമോ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ അത് അമര്‍ത്താന്‍ അത്ര എളുപ്പമാവില്ലെന്ന് സര്‍ക്കാരിന് നന്നായി അറിയാം. അതാണ് കനത്ത സുരക്ഷാ ക്രമീകരണത്തിന് കാരണം.
പുനരധിവാസം സുഗമമായി നടത്തുന്നതിനായി മാറാടിനെ രണ്ട് സെക്ടറുകളായി തിരിച്ചു. ഒരു ഡിവൈഎസ്പി, രണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, രണ്ട് എസ്ഐ, രണ്ട് എഎസ്ഐ എന്നീ ക്രമത്തില്‍ ഓരോ സെക്ടറിലും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
ഓരോ സെക്ടറിനെയും അഞ്ച് ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്. പത്തു ഡിവിഷനുകളിലേയും വീടിനെ സീരിയല്‍ ക്രമത്തില്‍ തിരിച്ച് നമ്പറിടല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മാറാട് പോലീസ് കണ്‍ട്രോള്‍ റൂമിന്റെ സമീപത്തെ റോഡിന്റെ തെക്കും വടക്കും ഭാഗങ്ങളെയാണ് പ്രത്യേകം സെക്ടറുകളാക്കി തിരിച്ചിരിക്കുന്നത്. ഓരോ ഡിവിഷനുകളിലെ വീടുകളുടെയും ഊടുവഴികളുടെയും മാപ്പ് തയാറാക്കിയിട്ടുണ്ട്.
വനിതാ പൊലീസ്കാരേയും മാറാട്ട് എത്തിച്ചിട്ടുണ്ട്. പോലീസുകാര്‍ക്കു പുറമെ ആറോളം ഡിവൈഎസ്പിമാര്‍, പത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, ഇരുപതോളം എസ്ഐമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ വന്‍നിരയും മാറാട്ടുണ്ട്.
പുനരധിവാസത്തിന്റെ മുന്നോടിയായി ഉത്തരമേഖലാ ഡിഐജി എന്‍. ശങ്കര്‍റെഡി കോഴിക്കോട്ട് ക്യാമ്പുചെയ്യുന്നുണ്ട്.












Click it and Unblock the Notifications