കേരളത്തില്‍ കനത്ത മഴ
തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷത്തിന്റെ വരവറിയിച്ചുകൊണ്ട് മഴ തിമര്‍ത്തുപെയ്യുന്നു.
സംസ്ഥാനത്തുടനീളം മഴ പെയ്യുന്നുണ്ട്. മഴ പ്രകൃതിനാശം വിതയ്ക്കുന്നുണ്ടെങ്കിലും ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുനലൂര്‍, പത്തനംതിട്ട ഭാഗങ്ങളില്‍ കനത്ത മഴയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലഭിക്കുന്നത്. കോട്ടയം ജില്ലയിലും ആലപ്പുഴയിലും തൃശൂരും നല്ല തോതില്‍ മഴ പെയ്യുന്നു.
ഈരാറ്റുപേട്ടയില്‍ വെള്ളികുളത്തും ഇടക്കരയിലും ഉരുള്‍പൊട്ടിയെങ്കിലും ആളപായമില്ല. പൂഞ്ഞാര്‍ തെക്കേക്കരയിലും ഉരുള്‍പൊട്ടി. മലയോര മേഖലയാകെ ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്.
വാഗമണ്‍ റോഡ് അപകട നിലയിലാണ്. ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകള ജലനിരപ്പ് ഉയരുകയാണ്.
ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. വണ്ടിപ്പെരിയാര്‍ ഭാഗത്ത് റോഡില്‍ വെള്ളം കയറിയിട്ടുണ്ട്. മൂന്നാറില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസപ്പെട്ടു.
പാലക്കാട് ജില്ലയില്‍ കനത്തമഴ പെയ്യുന്നു. അട്ടപ്പാടിയില്‍ മലയിടിഞ്ഞു. മലപ്പുറത്ത് മരങ്ങള്‍ കടപുഴകി വാഹനഗതാഗതം തടസപ്പെട്ടു. കൊല്ലം ജില്ലയില്‍ മരങ്ങള്‍ വീണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications