മുരളി-സോണിയ ചര്‍ച്ച തുടങ്ങി
ദില്ലി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയവുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷ സോണിയാഗാന്ധിയും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും ചര്‍ച്ച തുടങ്ങി.
ഒക്ടോബര്‍ ഏഴ് ചൊവാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് ചര്‍ച്ച തുടങ്ങിയത്. എഐസിസി ആസ്ഥാനത്താണ് ചര്‍ച്ച നടക്കുന്നത്. മുരളീധരനുമായി ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് സോണിയ തിരഞ്ഞെടുപ്പ് കാലത്ത് കേരളം സന്ദര്‍ശിച്ച കോണ്‍ഗ്രസ് പ്രതിനിധികളായ വീരപ്പ മൊയ്ലി, ജി.കെ. വാസന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
സോണിയയുമായുള്ള ചര്‍ച്ചയില്‍ മുരളീധരന്‍ നേതൃമാറ്റത്തെക്കുറിച്ചുളള ആവശ്യം ഉന്നയിക്കുമെന്ന് കരുതുന്നു. ആര്‍.കെ. ധവാനും അഹമ്മദ് പട്ടേലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications