സ്പീക്കറെ രക്ഷിയ്ക്കാന്‍ കരുണാകരവിരുദ്ധര്‍
തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള സിപിഎം നീക്കത്തിനെതിരെ കരുണാകരവിരുദ്ധര്‍ ഒന്നിയ്ക്കുന്നു. ഏത് വിധേനയെയും സ്പീക്കറെ രക്ഷിക്കാനുള്ള വഴികളാണ് കോണ്‍ഗ്രസിലെ എ, മൂന്ന്, നാല് ഗ്രൂപ്പ് നേതാക്കള്‍ ചിന്തിയ്ക്കുന്നത്.
സ്പീക്കര്‍ പദവിയെ അപമാനിച്ചതിന്റെ പേരില്‍ നിയമസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്കുമെന്ന് ഒക്ടോബര്‍ ഏഴ് ചൊവാഴ്ച എ ഗ്രൂപ്പ് നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്പീക്കറെ അപകീര്‍ത്തിപ്പെടുത്താനുള്ള സിപിഎമ്മിനെ ഗൂഢനീക്കം നടക്കില്ല. എറണാകുളം തിരഞ്ഞെടുപ്പില്‍ സ്പീക്കര്‍ വോട്ടു പിടിച്ചു എന്നതിന് തെളിവില്ല. ഉണ്ടെങ്കില്‍ അത് ഹാജരാക്കാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെല്ലുവിളിച്ചു.












Click it and Unblock the Notifications