മുരളിയെ അംഗീകരിക്കാനാവില്ല: തോമസ്
തിരുവനന്തപുരം: കെ. മുരളീധരനെ കെപിസിസി പ്രസിഡന്റായി അംഗീകരിക്കാനാവില്ലെന്ന് പി.ടി. തോമസ് എംഎല്‍എ.
ഒക്ടോബര്‍ ഏഴ് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും ഹൈക്കമാന്റ് ഐ ഗ്രൂപ്പിനോട് വിട്ടുവീഴ്ച കാണിക്കരുതെന്നും തോമസ് ആവശ്യപ്പെട്ടു.
പാര്‍ട്ടി ഹൈക്കമാന്റ് മുന്‍പും കരുണാകരനോടും ഐ വിഭാഗത്തിനോടും കടുത്ത വിട്ടുവീഴ്ചകള്‍ കാണിച്ചിട്ടുണ്ട്. ഇത് കരുണാകരനും കൂട്ടരും ബലഹീനതയായാണ് കാണുന്നത്. ഇനിയും ഈ ബലഹീനത ഹൈക്കമാന്റ് തുടരരുതെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications