എം.കെ. ഗ്രൂപ്പ് ബാംഗ്ലൂരിലേക്ക്
ബാംഗ്ലൂര്‍: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന എം.കെ. ഗ്രൂപ്പ് ബാംഗ്ലൂരില്‍ വിവിധോദ്ദേശ്യ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിയ്ക്കുന്നു. 45 കോടി രൂപ മുതല്‍മുടക്കിയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിയ്ക്കുക.
ലോകനിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കും. ജനവരി ഒന്നിന് നിര്‍മ്മാണം തുടങ്ങുമെന്ന് എം.കെ. ഗ്രൂപ്പ് എംഡി മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലി പറഞ്ഞു. മലയാളിയായ എം.എ. സലിം ആണ് ആര്‍ക്കിടെക്ട്.
കൃഷ്ണരാജപുരത്തിന് സമീപം വിജനപുരയില്‍ നാലേക്കര്‍സ്ഥലത്താണ് 2,50,000 ചതുരശ്രഅടി വിസ്തൃതിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിയ്ക്കുക. 5,000 പ്രതിനിധികളെ ഉള്‍ക്കൊള്ളാനുള്ള വിസ്തൃതി സെന്ററിനുണ്ടാകും. രാജ്യാന്തരനിലവാരമുള്ള 25 സ്യൂട്ടുകളും 250 പേര്‍ക്കിരിക്കാവുന്ന ആറ് സ്പെഷ്യലിസ്റ് ബോര്‍ഡ് റൂമുകളും ഉണ്ടാകും. 600 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാം.
വിമാനത്താവളത്തില്‍ നിന്ന് ആറ് കിലോമീറ്ററും നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്ന് പത്തുകിലോമീറ്ററില്‍ താഴെ ദൂരപരിധിയിലാണ് കണ്‍വെന്‍ഷന്‍ സെന്റര്‍.












Click it and Unblock the Notifications