മാറാട് പുനരധിവാസം ഉടന്‍: ആന്റണി
തിരുവനന്തപുരം: മാറാട് പുനരധിവാസം ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ഒക്ടോബര്‍ എട്ട് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്രയും പെട്ടെന്ന് പുനരധിവാസം പൂര്‍ത്തിയാക്കും. പൊതുഭരണ സെക്രട്ടറി വിജയകുമാറും സംഘവും പുനരധിവാസം എത്രയും പെട്ടെന്ന് ആരംഭിയ്ക്കാന്‍ നടപടികളെടുക്കും. - മുഖ്യമന്ത്രി പറഞ്ഞു.
മാറാട് പ്രശ്നത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്ന് ആന്റണി വ്യക്തമാക്കി.
മാറാട് സമാധാനക്കരാര്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. മാറാട് വികസനപദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ജലവിഭവം, പൊതുമരാമത്ത്, വൈദ്യുതി, ആരോഗ്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ളമന്ത്രിമാര്‍ ഈ വികസനജോലികളുടെ മേല്‍നോട്ടം വഹിയ്ക്കും.
ചില സങ്കീര്‍ണ്ണപ്രശ്നങ്ങളുണ്ടെങ്കിലും യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുമെന്ന് ആന്റണി പറഞ്ഞു. മുസ്ലിംലീഗിന്റെ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ അക്കാര്യം ഇതുവരെ തന്നെ അറിയിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.












Click it and Unblock the Notifications