ഹൈക്കമാന്റ് നടപടി തടയില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ഹൈക്കമാന്റ് ഇക്കുറി എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ നടപടി എടുത്താല്‍ തടയില്ലെന്ന് ആന്റണി. ഒക്ടോബര്‍ എട്ട് ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസഭാതിരഞ്ഞെടുപ്പിന് ശേഷം ചിലര്‍ക്കെതിരെ നടപടിയുണ്ടായപ്പോള്‍ തടഞ്ഞുവെന്നും ഇനി അതുണ്ടാകില്ലെന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു ആന്റണി.
കെപിസിസി പ്രസിഡന്റ് മുരളീധരനുമായി പരസ്യമായി ഏറ്റുമുട്ടാനില്ല. യുഡിഎഫില്‍ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്ന് ആരും പ്രതീക്ഷിയ്ക്കേണ്ട. പ്രശ്നങ്ങള്‍ വരുമ്പോള്‍ നിരവധി അഭിപ്രായങ്ങളുണ്ടാകും. അതെല്ലാം പരിഹരിയ്ക്കുവുന്നതേയുള്ളൂ. - ആന്റണി പറഞ്ഞു.












Click it and Unblock the Notifications