കൊല്ലം പാസഞ്ചര്‍ തീവണ്ടി പാളം തെറ്റി: ഡ്രൈവര്‍ മരിച്ചു
കൊല്ലം: മധുരയില്‍ നിന്ന് കൊല്ലത്തേയ്ക്കുള്ള പാസഞ്ചര്‍ തീവണ്ടി പാളംതെറ്റി. എഞ്ചിന്‍ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചു. തിരുനല്‍വേലിയിലെ ഒരു ലവല്‍ക്രോസിലായിരുന്നു അപകടം. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്ന് കരുതുന്നു. മൂന്ന് ബോഗികളാണ് പാളം തെറ്റിയത്.
ഒക്ടോബര്‍ എട്ട് ബുധനാഴ്ച അതിരാവിലെ ആയിരുന്നു അപകടം. മരിച്ച അസിസ്റണ്ട് ഡ്രൈവറുടേ പേര് സണ്ണി വര്‍ഗ്ഗീസാണെന്നാണ് അറിയുന്നത്. പരിക്കേറ്റവരെ അടുത്തുള്ള പല ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ലവല്‍ ക്രോസിനടുത്ത് വച്ച് പാളം തെറ്റിയ തീവണ്ടി വഴികാത്ത് നിന്നിരുന്ന ഒരു ട്രാക്ടര്‍ ട്രെയിലറില്‍ ഇടിച്ച് തീപിടിയ്ക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications