ചീഫ് ജസ്റിസിന്റെ നടപടിയില്‍ വക്കീലന്മാര്‍ക്ക് ആശങ്ക
കൊച്ചി: കേരള ചീഫ് ജസ്റിസിന്റെ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ഹൈകോടതി വക്കീലന്മാരുടെ സംഘടന പ്രമേയം പാസാക്കി.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍-സ്വാശ്രയ മെഡിയ്ക്കല്‍ കോളെജുകളിലെ മെറിറ്റ് സീറ്റുകളിലെ ഫീസ് നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെയുള്ള റിട്ട് ഹര്‍ജ്ജി ചിഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത കൈകാര്യം ചെയ്ത രീതിയിലാണ് വക്കിലന്മാര്‍ ആശങ്ക പ്രകടിപ്പിച്ചത്.
വക്കിലന്മാരുടെ സംഘടനയുടം പ്രത്യേക പൊതുയോഗമാണ് പ്രമേയം പാസാക്കിയത്. 400 അംഗങ്ങളുള്ള സംഘടനയില്‍ എട്ട് പേര്‍മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. സര്‍ക്കാര്‍ ഉത്തരവ്ി സ്റെ ചെയ്ത ഇത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നീതിന്യായ വ്യവസ്ഥയുടെ മികവും വിശ്വാസ്യതയും കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരു പ്രമേയം പാസാക്കുന്നതെന്നും യോഗം വ്യക്തമാക്കി.
മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം. കെ. ദാമോദരന്‍ ഉള്‍പ്പടെ 60 വക്കിലന്മാര്‍ പ്രത്യേക പൊതുയോഗം വിളിയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഈ പൊതുയോഗം.
സ്വാശ്രയ മെഡിയ്ക്കല്‍ കോളെജുകളിലെ മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ മെഡിയ്ക്കല്‍ കോളെജുകളിലെ ഫീസ് നിരക്ക് മാത്രമേ ഈടാക്കാവൂ എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇതിനെ പുഷ്പഗിരി മെഡിയ്ക്കല്‍ കോളെജ് ഉടമകളാണ് ചോദ്യം ചെയ്തത്. കേസ് ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്തയും ജസ്റിസ് ആര്‍. ബസന്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിലാണ് വന്നത്. എന്നാല്‍ വിധിയുടെ കാര്യത്തില്‍ ഇരു ജഡ്ജിമാരും തമ്മില്‍ യോജിപ്പിലെത്താനാവാതെ വന്നപ്പോള്‍ ചീഫ് ജസ്റിസ് ഒരു ജഡ്ജിയായ എം. രാമചന്ദ്രനെക്കൂടി ഉള്‍പ്പെടുത്തി ഫുള്‍ ബഞ്ച് രൂപീകരിച്ച് അതേ ദിവസം ഉച്ചയ്ക്ക് ശേഷം തന്നെ കേസ് കേട്ടു. ഗുപ്തയും രാമചന്ദ്രനും സര്‍ക്കാര്‍ ഉത്തരവ് സ്റെ ചയ്തുകൊണ്ട് വിധി എഴുതിയപ്പോള്‍ ജസ്റിസ് ബസന്ത് മറ്റൊരു വിധിയിലൂടെ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു.
ഇത്തരത്തിലുള്ള കേസ് ആദ്യമേതന്നെ ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയ്ക്ക് വരേണ്ടതല്ല. ഒരു ജഡ്ജി മാത്രമാണ് സാധാരണയായി ഇത്തരം കേസുകള്‍ ആദ്യം കേള്‍ക്കുക.
ഇത്തരത്തിലുള്ള നടപടികള്‍ ഇനിയും ഉണ്ടാവരുതെന്നാണ് വക്കിലന്മാരുടെ സംഘടന പ്രമേയം പാസാക്കിയത്.












Click it and Unblock the Notifications