കഞ്ഞിക്കോട്ട് ഹര്‍ത്താല്‍
പാലക്കാട്: വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്ത്വത്തില്‍ പാലക്കാട്ടെ വ്യവസായ പട്ടണമായ കഞ്ഞിക്കോട്ട് ഒക്ടോബര്‍ എട്ട് ബുധനാഴ്ച ഹര്‍ത്താല്‍ ആചരിച്ചു.
ഈ പ്രദേശത്തെ വ്യവസായ മേഘലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഹര്‍ത്താല്‍.
ഹര്‍ത്താല്‍ ജന ജീവിതത്തെ സാരമായി ബാധിച്ചു. രാവിലെ മുതല്‍ വൈകീട്ട് വരെയാണ് ഹര്‍ത്താല്‍. ഈ പ്രദേശത്തെ 150ലേറെ ചെറിയ വ്യവസായ സ്ഥാപനങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അടഞ്ഞുകിടക്കുകയാണ്. ഇവ തുറപ്പിയ്ക്കാനായി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് 38 ട്രേഡ് യൂണിയനുകളുടെ ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. ഇത് കാരണം 12,000 ലേറെ ജോലിക്കാര്‍ക്കാണ് തോഴിലില്ലാതായിരിയ്ക്കുന്നത്.












Click it and Unblock the Notifications