Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനുമായി പട്ടേല്‍ ചര്‍ച്ച നടത്തും

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ചര്‍ച്ച നടത്തും. ഇതിനായി സോണിയ അഹമ്മദ് പട്ടേലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ ഏഴ് ചൊവാഴ്ച മുരളീധരനുമായി സോണിയ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. കരുണാകരനുമായി ഫോണില്‍ ബന്ധപ്പെടാനാണ് പട്ടേലിന് സോണിയ നല്‍കിയിട്ടുള്ള നിര്‍ദേശം. കേരളത്തില്‍ വിമത പ്രവര്‍ത്തനം നടത്തിയ കോണ്‍ഗ്രസ് കാര്‍ക്കെതിരെ നടപടികള്‍ ഒന്നും ഉണ്ടാവില്ലെന്ന് അറിയിയ്ക്കാനാണ് പട്ടേലിനെ സോണിയ ചുമതലപ്പോടുത്തിയതെന്നാണ് കരുതുന്നത്.

സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ സംഘടനാ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കരുണാകരനുമായി അടിയന്തിര ചര്‍ച്ച നടത്താന്‍ സോണിയ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+