വേണ്ടിവന്നാല്‍ ലീഗ് നേതൃമാറ്റത്തെ തുണയ്ക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ. ആന്റണി പ്രവര്‍ത്തന ശൈലി മാറ്റിയില്ലെങ്കില്‍ വേണ്ടിവന്നാല്‍ നേതൃമാറ്റം ആവശ്യപ്പെടാനും ലീഗ് മടിയ്ക്കില്ല.
കഴിഞ്ഞ ദിവസം നടന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ ധാരണ ഉണ്ടായിരിക്കുന്നത്. ഈ ധാരണ ഇപ്പോള്‍ ലീഗ് രഹസ്യമാക്കി വച്ചിരിയ്ക്കുകയാണ്. പക്ഷെ ആന്റണിയ്ക്ക് പകരം കരുണാകരന്‍ നേതൃസ്ഥാനത്തേയ്ക്ക് വരുന്നതിനോട് ലീഗിന് യോജിപ്പില്ല.
അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ മുഖ്യമന്ത്രി ആന്റണിയുടെ പ്രവര്‍ത്തന ശൈലിയില്‍ ഭൂരിഭാഗം അംഗങ്ങളും അസംതൃപ്തി പ്രകടിപ്പിച്ചതായി അറിയുന്നു. ആന്റണി നിലപാട് മാറ്റി, ഘടകകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുന്ന ശൈലി പിന്തുടരണമെന്നുമാണ് യോഗത്തില്‍ ഉയര്‍ന്ന തീരുമാനം.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് യുഡിഎഫിനോടുള്ള ജനങ്ങളുടെ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതിനാല്‍ ഗ്രൂപ്പ് പോര് അവസാനിപ്പിയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നും യോഗം താക്കീത് ചെയ്തു.












Click it and Unblock the Notifications