പ്രിയപ്പെട്ട മോഹന്‍ലാല്‍ 29ന്
കൊച്ചി: മോഹന്‍ലാലിനെ ആദരിയ്ക്കാന്‍ വേണ്ടി സംഘടിപ്പിച്ച മെഗാഷോ നീട്ടിവച്ചു.
പ്രിയപ്പെട്ട മോഹന്‍ലാല്‍-25 വയസ്സ് എന്ന പേരിലുള്ള പരിപാടി ഒക്ടോബര്‍ 11നായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇടമുറിയാത്ത മഴ കാരണം പരിപാടി ഒക്ടോബര്‍ 29ലേക്ക് നീട്ടിവയ്ക്കുകയായിരുന്നു.
വേദിയില്‍ മാറ്റമില്ല. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റേഡിയത്തിലാണ് പരിപാടി നടക്കുക. നാല് മണിക്കൂര്‍ നീണ്ട പരിപാടി സംഘടിപ്പിയ്ക്കുന്നതിനുള്ള സ്റേജ് സജ്ജീകരണങ്ങള്‍ നടത്താന്‍ പോലും മഴ കാരണം സംഘാടകര്‍ക്ക് കഴിഞ്ഞില്ല. പാസുകള്‍ ലഭിച്ചവര്‍ക്ക് ആ പാസ് 29ാം തീയതി ഉപയോഗിക്കാവുന്നതാണെന്നും സംഘാടകരായ ദീപിക ഇന്‍ഫോക്കസ് അറിയിച്ചു.












Click it and Unblock the Notifications