മുരളിയുടെ ആവശ്യം സോണിയ തള്ളി
ദില്ലി: എ.കെ. ആന്റണിയെ മുഖ്യമന്ത്രിപദത്തില്‍ നിന്നും നീക്കണമെന്ന കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ ആവശ്യം എഐസിസി അധ്യക്ഷ സോണിയാഗാന്ധി തള്ളി.
യാതൊരു കാരണവശാലും കേരളത്തില്‍ നേതൃമാറ്റം അനുവദിയ്ക്കില്ലെന്ന നിലപാടിലാണ് സോണിയ എന്നറിയുന്നു. മുരളീധരനുമായി സോണിയ കഴിഞ്ഞ ദിവസം മുക്കാല്‍ മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.
എന്നാല്‍ മുരളീധരന്റെ ഏതാണ്ടെല്ലാ ആവശ്യങ്ങളോടും സോണിയ അനുകൂലമല്ലാത്ത നിലപാടാണ് എടുത്തതെന്നും അറിയുന്നു. മുരളീധരനെ കാണും മുമ്പ് സോണിയയ്ക്ക് എറണാകുളം ഉപതിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തിയ എഐസിസി നിരീക്ഷകരായ വീരപ്പമൊയ്ലിയും ജി.കെ. വാസനും റിപ്പോര്‍ട്ട് നല്കിയിരുന്നു. എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പ് അച്ചടക്കലംഘനം നടത്തിയതായി ആരോപിയ്ക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്.












Click it and Unblock the Notifications