Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷ്വാസ്നഗര്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍

ലോസ് ഏഞ്ചല്‍സ്: കാലിഫോര്‍ണിയ ഗവര്‍ണറായി ഹോളിവുഡ് താരം ആര്‍നോള്‍ഡ് ഷ്വാസ്നഗര്‍ തിരഞ്ഞെടുക്കപ്പെട്ടു.

യു എസിന്റെ ചരിത്രത്തില്‍ 82 വര്‍ഷങ്ങള്‍ക്ക് ശേഷവും കാലിഫോര്‍ണിയയുടെ ചരിത്രത്തില്‍ ആദ്യമായും നടക്കുന്ന റീകാള്‍ (തിരിച്ച് വിളിയ്ക്കല്‍) വോട്ടിലാണ് ഷ്വാസ്നഗര്‍ വിജയം നേടിയത്. കാലിഫോര്‍ണിയയിലെ ഇപ്പോഴത്തെ ഗവര്‍ണര്‍ ഗ്രെ ഡേവിസിന് പകരമാണ് ഷ്വാസ്നഗര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഡേവിസ് രണ്ടാമതാണ് ഗവര്‍ണറാവുന്നത്. എന്നാല്‍ രണ്ടാമത് ഗവര്‍ണറായ ഡേവീസിനെ പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം മാറ്റാനായി ജനങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് തിരിച്ച് വിളിയ്ക്കല്‍ രീതി. ഇതിനെ തുടര്‍ന്നാണ് ആര്‍ണോള്‍ഡ് മത്സരിച്ച തിരഞ്ഞെടുപ്പ് നടന്നത്. റിപ്പബ്ലിയ്ക്കന്‍ പാര്‍ട്ടിയാണ് ഈ തിരിച്ച് വിളിയ്ക്കലിന് നേതൃത്വം നല്‍കിയത്.

ഒപ്പം മത്സരിച്ച 134 സ്ഥാനാര്‍ത്ഥികളെ പിന്തള്ളിയാണ് ഷ്വാസ്നഗര്‍ വിജയം കൊയ്തത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ക്രൂസ് ബുസ്തമാന്റെയാണ് തിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയത്. അടുത്ത മാസം ഇദ്ദേഹം ഗവര്‍ണറായി ചുമതലയേല്ക്കും. അമേരിക്കയിലെ ഏറ്റവും വലിയ സ്റേറ്റാണ് കാലിഫോര്‍ണിയ.

ലൈംഗികാരോപണങ്ങള്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് കാലത്ത് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഷ്വാസ്നഗര്‍ക്കെതിരെ ഉയര്‍ന്നുവന്നിരുന്നെങ്കിലും അദ്ദേഹം തളരാതെ പ്രചരണരംഗത്ത് നിലയുറപ്പിയ്ക്കുകയായിരുന്നു. യുവാവായിരുന്നപ്പോള്‍ ഹിറ്റ്ലറുടെ ആരാധകനായിരുന്നു എന്ന ആരോപണവും ഷ്വാസ്നഗര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും അദ്ദേഹത്തിന്റെ വിജയത്തെ ബാധിച്ചില്ല.

ബോഡി ബില്‍ഡറായ ആര്‍ണോള്‍ഡ് തുടര്‍ച്ചയായി മൂന്ന് തവണ മിസ്റര്‍ യൂണിവേഴ്സ് പദവി നേടിയിട്ടുണ്ട്. ബോഡി ബില്‍ഡിംഗ് എന്ന പേരില്‍ അദ്ദേഹം എഴുതിയ പുസ്തകം പ്രചാരമേറിയതാണ്.

ആസ്ത്രിയയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ 56 കാരനായ ആര്‍നോള്‍ഡ് ഷ്വാസ്നഗറുടെ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനുള്ള പ്രഖ്യാപനം തന്നെ യുഎസിലെ വാര്‍ത്താമാധ്യമങ്ങള്‍ കൊണ്ടാടിയിരുന്നു.

തിരിച്ച് വിളിയ്ക്കല്‍

തിരഞ്ഞെടുപ്പില്‍ വിജയിച്ച അധികാരത്തിലേറുന്നയാളിനെ ജനങ്ങള്‍ക്ക് മടുക്കുകയാണെങ്കില്‍ ആ തിരഞ്ഞെടുപ്പില്‍ പോള്‍ചെയ്ത വോട്ടിന്റെ പത്ത് ശതമാനം വരുന്ന ആളുകള്‍ ഒപ്പിട്ട് ആവശ്യപ്പെട്ടാല്‍ അയാളുടെ ജനസമ്മതി വോട്ടിലൂടെ പരിശോധിയ്ക്കേണ്ടതുണ്ട്. ഇതാണ് റീകാള്‍ അഥവാ തിരിച്ച് വിളിയ്ക്കല്‍. യു എസിന്റെ ചരിത്രത്തില്‍ ഒരു തവണ മാത്രമേ റീകാള്‍ നടന്നിട്ടുള്ളു. 1921 ലായിരുന്നു ഇത്. ഡക്കോട്ട സ്റേറ്റിലെ ഗവര്‍ണര്‍ ലിന്‍ ഫ്രേസിയറിനാണ് അന്ന് സ്ഥാനം പോയത്.

കാലിഫോര്‍ണിയയില്‍ നടന്ന ഈ തിരിച്ച് വിളിയ്ക്കല്‍ വോട്ടെടുപ്പിലെ ബാലറ്റ് പേപ്പറിന് രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് ഇപ്പോഴത്തെ ഗവര്‍ണറായ ഗ്രെ ഡേവിസിനെ പുറത്താക്കാന്‍ നിങ്ങള്‍ ആഗ്രഹിയ്ക്കുന്നുണ്ടോ? എന്നതായിരുന്നു. ഉത്തരം എന്തായാലും വോട്ടര്‍മാര്‍ക്ക് ബാലറ്റ് പേപ്പറിന്റെ രണ്ടാം ഭാഗത്ത് മത്സരിയ്ക്കുന്ന ആര്‍ക്കെങ്കിലും വോട്ട് ചെയ്യാനും സൗകര്യമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+