ഷൊനാലി മിസ് ഇന്റര്‍നാഷണല്‍ റണ്ണര്‍ അപ്
ദില്ലി: ടോക്കിയൊയില്‍ നടന്ന മത്സരത്തില്‍ 2003 ലെ മിസ് ഇന്റര്‍നാഷണല്‍ റണ്ണര്‍ അപ്പായി ഇന്ത്യാക്കാരി തിരഞ്ഞെടുക്കപ്പെട്ടു. ഫെമിന മിസ് ഇന്റര്‍നാഷണലായ ഷൊണാലി നഗ്രാണിയാണ് മിസ് ഇന്റര്‍നാഷണല്‍ റണ്ണര്‍ അപ്പായത്. 21 കാരിയായ ഷൊണാലിയെ രണ്ടാമതാക്കി മിസ് ഇന്റര്‍ലാഷണലായി തിരഞ്ഞെടുക്കപ്പെട്ടത് മിസ് വെനിസ്വലയായ ഗോയിസെഡെര്‍ അസുവയാണ്.
ആദ്യമായാണ് ഒരു ഇന്ത്യാക്കാരി മിസ് ഇന്റര്‍നാഷണല്‍ മത്സരത്തിന്റെ അവസാന ഘട്ടത്തിലെത്തുന്നത്. മിസ് യൂണിവേഴ്സ്, മിസ് വേള്‍ഡ്, മിസ് ഏഷ്യാ പെസഫിക്ക് തുടങ്ങിയ മത്സരങ്ങളില്‍ ഇന്ത്യന്‍ സുന്ദരിമാര്‍ വിജയം നേടിയിട്ടുണ്ട്.
ചരിത്രത്തില്‍ മാസ്റര്‍ ബിരുദം നേടിയ ശേഷം വനിതകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിയ്ക്കാനാണ് ദില്ലിക്കാരിയായ ഷൊണാലി ഉദ്ദേശിയ്ക്കുന്നത്.












Click it and Unblock the Notifications