ദുബായിലെ മുസ്ലിങ്ങള്‍ക്ക് ഐഎസ്ഐ ബന്ധം
മുംബൈ: ദുബായിലെ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐ പരിശീലനം നല്കുന്നതായി വാര്‍ത്ത. ജൂലായ് 28ന് ഘാട്കോപറില്‍ നടന്ന സ്ഫോടനത്തിന്റെ പേരില്‍ അറസ്റിലായ സഹീദ് പാട്നിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പൊലീസുകാരുടെ ചോദ്യം ചെയ്യലിനിടയിലാണ് സഹീദ് പാട്നി ഇക്കാര്യം പറഞ്ഞത്. ഐഎസ്ഐ ദുബായില്‍ മാസത്തില്‍ രണ്ട് തവണ മതപ്രഭാഷണക്ലാസ് സംഘടിപ്പിയ്ക്കുന്നുണ്ടെന്നും ഇതുവഴി ദുബായിലെ മുസ്ലിങ്ങളെ ജിഹാദിന് ഒരുക്കുകയാണെന്നുമാണ് സഹീദ് പാട്നി വിശദീകരിച്ചത്.
ഐഎസ്ഐ നിയോഗിച്ച പ്രത്യേക മതപുരോഹിതന്മാരാണ് വെള്ളിയാഴ്ചകളില്‍ പ്രത്യേക മതപ്രഭാഷണം നടത്തുന്നത്. ഇതില്‍ ഒട്ടേറെപ്പേര്‍ പങ്കെടുക്കുന്നുണ്ടെന്നും സഹീദ് പാട്നി പറഞ്ഞതായി മുംബൈ ജോയിന്റ് പൊലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ് പറഞ്ഞു.












Click it and Unblock the Notifications