മായാവതി: 15 കോടിയുടെ സ്വത്ത് പിടിച്ചു
ദില്ലി: മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ വീട്ടില്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 15 കോടിയുടെ അനധികൃത സ്വത്തുക്കളും രേഖകളും പിടിച്ചു.
മായാവതിയുടെ ബന്ധുക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. മായാവതി ദില്ലിയിലും ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളിലും 1995 ഏപ്രില്‍ മുതല്‍ 2003 ആഗസ്ത് വരെ വാങ്ങിക്കൂട്ടിയ ഒട്ടേറെ വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രത്യേക കോടതിയില്‍ സിബിഐ ഫയല്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടില്‍ മായാവതി വെളിപ്പെടുത്തിയതായി പറയുന്ന ആസ്തി 1.12 കോടി രൂപയുടേതാണ്. എന്നാല്‍ ദില്ലിയിലെ അവരുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് മാത്രമായി 2.51 കോടി രൂപയുണ്ടെന്ന് കണ്ടെത്തി.
2003 ആഗസ്ത് മൂന്നിന് 45.75 കോടി രൂപയ്ക്ക് ലഖ്നോവിലെ ഒരു ഭൂമി പാര്‍ട്ടിയുടെ പേരില്‍ വാങ്ങുകയും പിന്നീട് തന്റെ പേരിലാക്കുകയും ചെയ്തതിന്റെ രേഖയും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ എട്ട് ബുധനാഴ്ച രാവിലെ ആറരയ്ക്കാരംഭിച്ച റെയ്ഡ് ദിവസം മുഴുവന്‍ നീണ്ടു.












Click it and Unblock the Notifications