വീരപ്പന്‍ ഉടന്‍ പിടിയിലാകും: കൃഷ്ണ
ചിത്രദുര്‍ഗ: വനംകൊള്ളക്കാരന്‍ വീരപ്പനെ വളഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണ.
കര്‍ണ്ണാടകത്തിലെയും തമിഴ്നാട്ടിലെയും പ്രത്യേക ദൗത്യസേന വീരപ്പനെ വളഞ്ഞുകഴിഞ്ഞു. വീരപ്പന്റെ വനത്തിനുള്ളില്‍ സഞ്ചരിയ്ക്കുന്ന പ്രദേശത്തിന്റെ വ്യാപ്തി കുറച്ചുകുറച്ചുവരികയാണ്. - എസ്.എം. കൃഷ്ണ പറഞ്ഞു.
വീരപ്പന്‍ കര്‍ണ്ണാടക-തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് ഒരാളെ തട്ടിക്കൊണ്ട്പോയതായുള്ള വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചു. പ്രത്യേകദൗത്യസേനയുടെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി അഭിനന്ദിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications