വിമാനത്താവളം നവീകരിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളം മോടിപിടിപ്പിക്കുന്ന പദ്ധതിക്ക് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ അംഗീകാരം നല്‍കിക്കഴിഞ്ഞു.
18 കോടി രൂപ ചെലവിലാണ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധപ്പിക്കുന്നത്. അന്തര്‍ദേശീയ, ആഭ്യന്തര ടെര്‍മിനല്‍ കെട്ടിടങ്ങള്‍ മോടിപിടിപ്പിച്ചതിന് ശേഷം എയ്റോബ്രിഡ്ജുകള്‍ സ്ഥാപിക്കും. 400 ബാഗേജ് ട്രോളികള്‍ ജര്‍മിനിയില്‍ നിന്ന് ഇറക്കുമതി ചെയ്യും. ഘട്ടം ഘട്ടങ്ങളായാണ് നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കുക.
ആഭ്യന്തര, അന്തര്‍ദേശീയ ടെര്‍മനിലുകളില്‍ ടൈല്‍സ് പാകും. ടെര്‍മിനല്‍ കെട്ടിടങ്ങളിലെ 20 കക്കൂസുകള്‍ ആധുനീകരിക്കും. വിമാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് ആധുനിക സൗകര്യം ഏര്‍പ്പെടുത്തും. അടുത്ത ജൂലൈയോടെയായിരിക്കും ഇത്.
വിമാനത്താവളത്തില്‍ വിന്യസിച്ചിരിക്കുന്ന ഏവിയേഷന്‍ സുരക്ഷാ ഭടന്‍മാരുടെ എണ്ണം വര്‍ധിപ്പിക്കും. സുരക്ഷാ ഭടന്‍മാരുടെ എണ്ണം കൂട്ടാന്‍ ഉന്നതതലസംഘം ഈയിടെ ശുപാര്‍ശ ചെയ്തിരുന്നു.
റണ്‍വെയുടെ റീകാര്‍പ്പറ്റിംഗ് ജോലി നവംബര്‍ ഒന്നിന് തുടങ്ങും. 13 കോടിയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. എല്ലാ ദിവസവും ഉച്ച തിരിഞ്ഞ് മൂന്ന് മണി മുതല്‍ രാത്രി 11 മണി വരെ ജോലി നടക്കും. ഈ എട്ട് മണിക്കൂര്‍ വിമാനത്താവളം അടച്ചിടും. മെയ് 31ഓടെ ജോലി പൂര്‍ത്തിയാവും.












Click it and Unblock the Notifications