ആന്റണിയെ ദില്ലിക്ക് വിളിച്ചു
ദില്ലി: എറണാകുളം ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയെ കുറിച്ച് വിശദീകരണം തേടുന്നതിന് എല്‍. പി. സാഹിയുടെ നേതൃത്വത്തിലുള്ള സമിതി മുഖ്യമന്ത്രി എ.കെ. ആന്റണിയെ ദില്ലിയിലേക്ക് വിളിച്ചു.
തിരക്കുകള്‍ കാരണം ഒക്ടോബര്‍ 12ന് മുമ്പായി ദില്ലിയിലെത്താനാവില്ലെന്ന് ആന്റണി സമിതിയെ അറിയിച്ചിട്ടുണ്ട്.
അതേ സമയം വിശദീകരണം തേടുന്നതിനായി കെ. കരുണാകരനെ ദില്ലിയിലേക്ക് വിളിപ്പിക്കേണ്ടതില്ലെന്ന് സമിതി തീരുമാനിച്ചിട്ടുണ്ട്.
ഐ വിഭാഗത്തിന്റെ വിശദീകരണം കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനില്‍ നിന്ന് ലഭിക്കുമെന്നതു കൊണ്ടാണ് കരുണാകരനെ ദില്ലിക്ക് വിളിപ്പിക്കാത്തതെന്ന് സാഹി പറഞ്ഞു. ഔദ്യോഗികമായി കരുണാകരനാണ് ഐ ഗ്രൂപ്പിന്റെ നേതാവെങ്കിലും പ്രായോഗികമായി മുരളിയാണ് ഐ ഗ്രൂപ്പിന്റെ നേതാവെന്ന് സാഹി അഭിപ്രായപ്പെട്ടു.
അതിനിടെ ചെന്നൈയില്‍ വച്ച് ഒക്ടോബര്‍ 10 വെള്ളിയാഴ്ച ആന്റണി സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.












Click it and Unblock the Notifications